
മുംബൈ: മഹാരാഷ്ട്രയിൽ മറാഠാ സംഭവരണ പ്രക്ഷോഭക്കാർ എൻസിപി മന്ത്രിയുടെ കാർ തകർത്തു. ആരോഗ്യ-വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹസൻ മുഷ്രിഫിന്‍റെ കാറാണ് പ്രതിഷേധക്കാർ തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് കാറിന് നേരെ ആക്രമണമുണ്ടായത്. വടികളുമായെത്തിയ പ്രതിഷേധക്കാർ കാർ അടിച്ചുതകർക്കുകയായിരുന്നു. സംഭവ സമയത്ത് മന്ത്രി കാറിലുണ്ടായിരുന്നില്ല. ഏക് മറാഠാ, ലാഖ് മറാഠാ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു ആക്രമണം.
പ്രതിഷേധം ആളിപ്പടരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് കൂടുതൽ പൊലീസുകാരെ ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും വീടുകളിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.