മ്യാൻമാറിലെ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ജാഗ്രതാ നിർദേശം

രാജ്യത്തെ പട്ടാള ഭരണകൂടത്തിനെതിരേ ജനകീയ പ്രതിഷേധം വിവിധയിടങ്ങളിൽ സംഘർഷത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദേശം
മ്യാൻമാറിലെ ഇന്ത്യക്കാർക്ക്  വിദേശകാര്യ മന്ത്രാലയത്തിന്‍റെ ജാഗ്രതാ നിർദേശം
Updated on

ന്യൂഡൽഹി: മ്യാൻമാറിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. മ്യാന്മറിലുള്ള ഇന്ത്യൻ പൗരന്മാർ, രാജ്യത്തിനകത്തെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.

രാജ്യത്തെ പട്ടാള ഭരണകൂടത്തിനെതിരേ ജനകീയ പ്രതിഷേധം വിവിധയിടങ്ങളിൽ സംഘർഷത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദേശം. മ്യാൻമറിലുള്ള ഇന്ത്യാക്കാർ എല്ലാവരും യാങ്കോണിലെ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിൽ വ്യക്തമാക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com