ഡൽഹിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നു

എന്നാൽ പെൺകുട്ടിയെ അതിക്രൂരമായ പീഡനത്തിനിരയാക്കി കൊന്നത് ആരാണെന്ന് വ്യക്തമല്ല
minor girl brutlly raped and killed in delhi

ഡൽഹിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നു

Representative Image
Updated on

ന്യൂഡൽഹി: ഡൽഹിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ദയാൽപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത്.

ഒരു പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നറിയിച്ച് ശനിയാഴ്ച രാത്രിയാണ് പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം എത്തിയത്. ഉടനെ തന്നെ സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ സ്വകാര്യ ഭാഗത്തടക്കം മാരകമായ മുറിവുകളുണ്ടായിരുന്നു.

എന്നാൽ, പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ശക്തമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com