തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം: 14 ഭക്ഷ്യ കമ്പനികള്‍ക്ക് നോട്ടീസ്

2006ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമത്തിന്‍റെ ലംഘനമായിട്ടാണ് ഇതിനെ എഫ്എസ്എസ്എഐ കണക്കാക്കിയത്
misleading-claims-notice-to-14-food-companies

തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം: 14 ഭക്ഷ്യ കമ്പനികള്‍ക്ക് നോട്ടീസ്

Updated on

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന ബ്രാന്‍ഡ് നാമങ്ങള്‍, വ്യാപാര നാമങ്ങള്‍, അവകാശവാദങ്ങള്‍ എന്നിവ ഉപയോഗിച്ചതിന് 14 ഭക്ഷ്യ ബിസിനസ് ഓപ്പറേറ്റര്‍മാര്‍ക്ക് (എഫ്എസ്എസ്എഐ) ഞായറാഴ്ച നോട്ടിസ് നല്‍കി. 2006ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡ നിയമത്തിന്‍റെ ലംഘനമായിട്ടാണ് ഇതിനെ എഫ്എസ്എസ്എഐ കണക്കാക്കിയത്.

ഇമാമി ഹെല്‍ത്തി & ടേസ്റ്റി, ഹെല്‍ത്ത് എയ്ഡ്, ട്രൂവി, ദി ഹെല്‍ത്തി ഫാക്റ്ററി, ഹെല്‍ത്തി മാസ്റ്റര്‍, ഹെല്‍ത്തി ചോയ്സ്, പ്ലാന്‍ ബി, ന്യൂഹെര്‍ബ്സ്, ഓര്‍ഗാനിക് വിസ്ഡം, ഷൈന്‍ ഓര്‍ഗാനിക്, ടു ബ്രദേഴ്സ് ഓര്‍ഗാനിക് ഫാംസ്, വേള്‍ഡ് ഓഫ് ഓര്‍ഗാനിക്, സ്റ്റോറിയ, അയോട്ട വാട്ടര്‍ എന്നീ കമ്പനികള്‍ക്കാണ് നോട്ടിസ് അയച്ചത്.

ബ്രെഡ്, പോഹ, വിറ്റാമിനുകള്‍, പിസ്സ ബേസുകള്‍, ചിപ്സ്, എണ്ണ, നെയ്യ്, കുടിവെള്ളം എന്നീ ഉത്പന്നങ്ങളില്‍ 'ഓര്‍ഗാനിക്', 'ആരോഗ്യകരമായ' തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചതിനാണ് നോട്ടിസ് പുറപ്പെടുവിച്ചത്. നേരത്തെ, പ്രാണികളെ കണ്ടെത്തിയെന്ന ആരോപണത്തില്‍ നെസ്ലെയുടെ മാഗിക്കും ഗുണനിലവാര, ശുചിത്വ പരാതികളില്‍ കെഎഫ്സിക്കും എഫ്എസ്എസ്എഐ നോട്ടീസ് അയച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com