ഫ്ലൈറ്റ് മിസ്സായി, ലൈഫ് മിസ്സായില്ല

അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്താൻ അൽപ്പം വൈകിയതാണ് ഭൂമിയെ മരണത്തിൽ നിന്ന് രക്ഷിച്ചത്.
Missed the flight, not the life

ഫ്ലൈറ്റ് മിസ്സായി, ലൈഫ് മിസ്സായില്ല

Updated on

ന്യൂഡൽഹി: വ്യോമ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടതിന് ദൈവത്തോട് നന്ദി പറയുകയാണ് ഭൂമി ചൗഹാൻ എന്ന യുവതി. അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്താൻ അൽപ്പം വൈകിയതാണ് ഭൂമിയെ മരണത്തിൽ നിന്ന് രക്ഷിച്ചത്.

ലണ്ടനിൽ ഭർത്താവിനൊപ്പം താമസിക്കുന്ന ഭൂമി രണ്ട് വർഷത്തിനുശേഷം നാട്ടിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു. എയർ ഇന്ത്യ വിമാനത്തിൽ മടക്കയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാൽ എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെ ഭൂമി ട്രാഫിക് ബ്ലോക്കിൽപ്പെട്ടു.

അതോടെ വിമാനത്താവളത്തിൽ എത്താൻ 10 മിനിറ്റ് വൈകി. യാത്രയും മുടങ്ങി. വിമാനം പുറപ്പെട്ടയുടൻ ഭൂമി എയർപോർട്ടിൽ നിന്ന് മടങ്ങുകയും ചെയ്തു. പിന്നാലെയാണ് ദുരന്തവാർത്ത അവരെ തേടിയെത്തിയത്. സംഭവം അറിഞ്ഞ് ഞാൻ വിയർത്തു കുളിച്ചു. വാക്കുകൾ നിലച്ചുപോയി. സംഭവിച്ചതെല്ലാം അറിഞ്ഞപ്പോൾ ഹൃദയം ശൂന്യമായെന്നും ഭൂമി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com