അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് സ്വീകരിച്ച് ക്രിക്കറ്റ് താരം മിഥാലി രാജ്

ജനുവരി 22-നാണ് അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങ്.
mithali raj receives invitation to ayodhya ram temple
mithali raj receives invitation to ayodhya ram temple
Updated on

ലക്നൗ: അയോധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് സ്വീകരിച്ച് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം മിഥാലി രാജ്. മിഥാലി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മിഥാലിയുടെ അസാന്നിധ്യത്തില്‍ അമ്മ ക്ഷണക്കത്ത് കൈപ്പറ്റിയതിന്‍റെ ചിത്രവും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതില്‍ ഭാഗ്യവതിയാണെന്നും മിഥാലി എക്സിൽ കുറിച്ചു.

ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, മഹേന്ദ്രസിങ് ധോണി, വിരാട് കോലി എന്നിവര്‍ക്ക് നേരത്തേ തന്നെ ക്ഷണക്കത്ത് ലഭിച്ചിരുന്നു. രാഷ്ട്രീയ നേതാക്കള്‍, കായിക-ചലച്ചിത്ര താരങ്ങള്‍, മറ്റു നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ജനുവരി 22-നാണ് അയോധ്യയില്‍ പ്രതിഷ്ഠാ ചടങ്ങ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com