മിസോറാമിൽ സെഡ്‌പിഎം കേവല ഭൂരിപക്ഷത്തിനരികെ; ഭരണകക്ഷിയായ എംഎൻഎഫിന് തിരിച്ചടി

എംഎൻഎഫിന്‍റെ സോറംതംഗയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്
മിസോറാമിൽ സെഡ്‌പിഎം കേവല ഭൂരിപക്ഷത്തിനരികെ;  ഭരണകക്ഷിയായ എംഎൻഎഫിന് തിരിച്ചടി
Updated on

ഐസ്വാൾ: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ എംഎൻഎഫിനെ മറികടന്ന് സെഡ്പിഎമ്മിന്‍റെ മുന്നേറ്റം. വോട്ടെണ്ണലിന്‍റെ ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ 40 ൽ 20 സീറ്റിലും സെഡ്പിഎമ്മിന്‍റെ മുന്നേറ്റമാണ് കാണുന്നത്. 13 ൽ എംഎൻഎഫും 6 സീറ്റിൽ‌ കോൺഗ്രസും ഒരു സീറ്റിൽ ബിജെപിയും ലീഡ് ചെയ്യുന്നു.

എംഎൻഎഫിന്‍റെ സോറംതംഗയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. സെഡ്‌‌പിഎം മുന്നേറ്റമുണ്ടാക്കുമെന്നും തൂക്കു സഭയ്ക്ക് സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.

logo
Metro Vaartha
www.metrovaartha.com