പതിനൊന്നാം ക്ലാസിൽ ഇനി പൊതുപരീക്ഷയില്ല; പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

ദ്വിഭാഷ നയത്തിൽ മാറ്റമില്ലെന്ന് സ്റ്റാലിൻ
mk stalin announces new education policy

പതിനൊന്നാം ക്ലാസിൽ ഇനി പൊതുപരീക്ഷയില്ല; പുതിയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

Updated on

ചെന്നൈ: തമിഴ് ഭാഷയ്ക്ക് പ്രാധാന്യം നൽകി കൊണ്ട് പുതിയ സ്‌കൂൾ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വിദ്യാർഥികൾ ഇംഗ്ലീഷ്, തമിഴ് എന്നീ 2 ഭാഷാ വിഷയങ്ങൾ മാത്രമേ പഠിക്കേണ്ടതുള്ളൂ എന്നും മൂന്നാമതൊരു ഭാഷ വേണ്ടെന്നുമാണ് പുതിയ നയം. ഇതോടെ, ദ്വിഭാഷ നയത്തിൽ മാറ്റമില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി.

അതേസമയം, പതിനൊന്നാം ക്ലാസിലെ പൊതുപരീക്ഷകൾ ഒഴിവാക്കി. വിദ്യാർഥികൾ മനഃപാഠം പഠിക്കുന്നതിന് പകരം ചിന്തിക്കാനും പ്രവർത്തിക്കാനും പ്രോത്സാഹനം നൽകുന്നു. സമത്വവും യുക്തിചിന്തയും ശാസ്ത്രബോധവും കായിക പരിശീലനവും കുട്ടികൾക്ക് ലഭ്യമാക്കുന്നതിൽ കൂടുതൽ പ്രാധാന്യം നൽകുന്നതാണ് ഈ പുതിയ നയം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2022-ൽ ജസ്റ്റിസ് ഡി. മുരുഗേശൻ കമ്മിറ്റി മുന്നോട്ടുവച്ച ശുപാർശകളുടെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നയം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com