'മന്ത്രിക്കൊപ്പം ഫോട്ടോ എടുത്താൽ പാർട്ടിക്കാരനാകില്ല'; നിയമസഭയിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് സ്റ്റാലിൻ

2019ലെ പൊള്ളാച്ചി കേസ് പരാമർശിച്ച് എഐഎഡിഎംകെയെ കടന്നാക്രമിച്ച സ്റ്റാലിൻ കറുത്ത ബാഡ്ജ് ധരിച്ച് സഭയിൽ ഇരിക്കാൻ നാണമുണ്ടോയെന്നും ചോദിച്ചു
mk stalin attacks opposition over anna university rape case
'മന്ത്രിക്കൊപ്പം ഫോട്ടോ എടുത്താൽ പാർട്ടിക്കാരനാകില്ല'; നിയമസഭയിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് സ്റ്റാലിൻ
Updated on

ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ സർക്കാരിനെ പിന്തുണച്ചും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും നിയമസഭയിൽ വിശദമായ പ്രസ്താവനയിറക്കി മുഖ്യമന്ത്രി സ്റ്റാലിൻ. അറസ്റ്റിലായ പ്രതി ജ്ഞാനശേഖരൻ ഡിഎംകെ പ്രവർത്തകൻ അല്ല. ഒരുപക്ഷേ അനുഭാവി ആയിരിക്കാം.

ഏതെങ്കിലും മന്ത്രിക്കൊപ്പം പ്രതി ഫോട്ടോ എടുത്താൽ ഡിഎംകെക്കാരൻ ആകില്ല. കേസിൽ ഉൾപെട്ടെന്ന് പറയപ്പെടുന്ന സാർ ആരാണ് എന്ന് അറിയാമെങ്കിൽ എഐഎഡിഎംകെ കോടതിയിൽ വ്യക്തമാക്കണമെന്നും സ്റ്റാിൻ നിയമസഭയിൽ ആവശ്യപ്പെട്ടു.

എസ്ഐടി അന്വേഷണത്തിൽ കൂടുതൽ പ്രതികളെ കണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു. 2019ലെ പൊള്ളാച്ചി കേസ് പരാമർശിച്ച് എഐഎഡിഎംകെയെ കടന്നാക്രമിച്ച സ്റ്റാലിൻ കറുത്ത ബാഡ്ജ് ധരിച്ച് സഭയിൽ ഇരിക്കാൻ നാണമുണ്ടോയെന്നും ചോദിച്ചു. സ്റ്റാലിന്‍റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് എഐഎഡിഎംകെ സഭയിൽ നിന്നിറങ്ങിപ്പോയി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com