പൊൻമുടി വീണ്ടും മന്ത്രിസഭയിലേക്ക്; ഗവർണർക്ക് കത്തയച്ച് സ്റ്റാലിൻ

കത്തിന് മറുപടി നൽകാതെ ഗവർണർ ഇന്നു ഡൽഹിയിലേക്ക് പോകും
DMK leader K Ponmudi with Chief Minister MK Stalin
DMK leader K Ponmudi with Chief Minister MK Stalin

ചെന്നൈ: കെ.പൊൻമുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താണമെന്ന് ആവശ്യപ്പെട്ട് എം.കെ സ്റ്റാലിൻ. അഴിമതിക്കേസിൽ ശിക്ഷ ഒഴിവാക്കിയതോടെ മന്ത്രിയായി പൊൻമുടിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടത്തണമെന്നാവശ്യപ്പെട്ട് സ്റ്റാലിൽ ഗവർണർക്കു കത്ത് നൽകി.

അതേസമയം, കത്തിന് മറുപടി നൽകാതെ ഗവർണർ ഇന്നു ഡൽഹിയിലേക്ക് പോകും. പൊൻമുടിയുടെ ശിക്ഷ തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിന്‍റെ പകർപ്പ് തമിഴ്നാട് നിയമസഭ സെക്രട്ടറിക്കു ലഭിച്ചതിനു പിന്നാലെ തിരുക്കോവിലൂർ മണ്ഡലം ഒഴിഞ്ഞു കിടക്കുകയാണെന്ന പ്രഖ്യാപനവും പിൻവലിച്ചു. ഇതേത്തുടർന്നാണ് പൊൻമുടിയെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com