നോട്ട് നിരോധനം കർണാടകയിലെ തോൽവി മറയ്ക്കാനുള്ള തന്ത്രം: സ്റ്റാലിൻ

വെള്ളിയാഴ്ചയാണ് 2000 രൂപ നോട്ടുകളുടെ വിതരണം റിസർവ് ബാങ്ക് അവസാനിപ്പിച്ചതായി അറിയിച്ചത്
നോട്ട് നിരോധനം കർണാടകയിലെ തോൽവി മറയ്ക്കാനുള്ള തന്ത്രം: സ്റ്റാലിൻ

ചെന്നൈ: 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചതിനു കേന്ദ്ര സർക്കാരിനെ വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കർണാടക തെരഞ്ഞെടുപ്പിലെ തോൽവി മറയ്ക്കാനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

'നോട്ട് നിരോധനം എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്. 500 സംശ‍യങ്ങൾ, 1000 രഹസ്യങ്ങൾ, 2000 പിഴവുകൾ. കർണാടകയിലെ തോൽവി മറയ്ക്കാനുള്ള ഒറ്റ തന്ത്രം'-സ്റ്റാലിന്‍റെ ട്വീറ്റിൽ പറയുന്നു.

ഇതിനു മുമ്പും നോട്ട് നിരോധിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. 2016 ൽ നടന്ന നോട്ട് നിരോധനത്തിനെതിരേ ചെന്നൈയിൽ മനുഷ്യച്ചങ്ങല തീർത്തത് സ്റ്റാലിന്‍റെ നേതൃത്വത്തിലായിരുന്നു.

വെള്ളിയാഴ്ചയാണ് 2000 രൂപ നോട്ടുകളുടെ വിതരണം റിസർവ് ബാങ്ക് അവസാനിപ്പിച്ചതായി അറിയിച്ചത്. സെപ്റ്റംബർ 30 വരെ 2000 രൂപ ബാങ്കുകളിൽ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com