
ഛണ്ഡിഗഡ്: ശോഭായാത്രയുടെ പശ്ചാത്തലത്തിൽ ഹരിയാനയിലെ നൂഹിൽ താത്കാലികമായി മൊബൈൽ ഇന്‍റർനെറ്റും ബൾക് എസ്എംഎസുകളും നിരോധിച്ചു. ഓഗസ്റ്റ് 28 വരെയാണ് നിരോധനം. തിങ്കളാഴ്ചയാണ് പ്രദേശത്ത് ശോഭായാത്ര സംഘടിപ്പിക്കുന്നത്.
ശോഭായാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വാക്പോര് ശക്തമായ സാഹചര്യത്തിലാണ് അധികൃതർ മുൻ കരുതലിന്‍റെ ഭാഗമായി ഇന്‍റർനെറ്റ് നിരോധിച്ചത്. വിഎച്ച്പിയുടെ റാലിയുമായി ബന്ധപ്പെട്ട് നൂഹിലുണ്ടായ സാമുദായിക സംഘർഷത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു.