മണിപ്പൂരിൽ ഇന്‍റർനെറ്റ് നിരോധനം അവസാനിക്കുന്നു; അനധികൃത കുടിയേറ്റത്തിനെതിരേ നടപടിയെന്നും മുഖ്യമന്ത്രി

അന്താരാഷ്ട്ര അതിർത്തിയിൽ 60 കിലോമീറ്റർ നീളത്തിൽ മതിൽ കെട്ടുന്നതിനുള്ള നടപടികൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്.
എൻ.ബിരേൻ സിങ്
എൻ.ബിരേൻ സിങ്
Updated on

‍ഇംഫാൽ: മണിപ്പൂരിൽ നാലു മാസമായി തുടരുന്ന ഇന്‍റർനെറ്റ് നിരോധനം ശനിയാഴ്ച മുതൽ നീക്കുമെന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. സാമുദായിക സംഘർഷം മൂലം മേയ് 3 മുതൽ സംസ്ഥാനത്ത് ഇന്‍റർനെറ്റ് നിരോധിച്ചിരിക്കുകയായിരുന്നു. വ്യാജ വാർത്തകളും പ്രകോപനപരമായ സന്ദേശങ്ങളും പടരാതിരിക്കുന്നതിനായാണ് ഇന്‍റർനെറ്റിന് വിലക്കേർപ്പെടുത്തിയത്. സംഘർഷാവസ്ഥ ഇല്ലാതായതിനാൽ ഇന്‍റർനെറ്റ് വിലക്ക് നീക്കം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അനധികൃത കുടിയേറ്റം ഇല്ലാതാക്കുന്നതിനായുള്ള നടപടികളിലേക്ക് സർക്കാർ കടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മ്യാൻമർ-ഇന്ത്യ അന്താരാഷ്ട്ര അതിർത്തിയിൽ 60 കിലോമീറ്റർ നീളത്തിൽ മതിൽ കെട്ടുന്നതിനുള്ള നടപടികൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്. പഴയ സർക്കാരുകളുടെ ആസൂത്രണമില്ലാതെയുള്ള നയങ്ങളാണ് മണിപ്പൂരിനെ ഈ അവസ്ഥയിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടെ സംഘർഷത്തിന് വലിയ കുറവുണ്ടായിട്ടുണ്ട്. വെടിവയ്പ്പുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മേയിൽ ആരംഭിച്ച സാമുദായിക സംഘർഷത്തിൽ 175 പേരാണ് കൊല്ലപ്പെട്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com