ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി മോദിയും പുടിനും; വീണ്ടും ഒരേ കാറിൽ യാത്ര

പ്രമുഖ തമിഴ് കവി തിരുവള്ളുവർ എഴുതിയ തിരുക്കുറലിന്‍റെ റഷ്യൻ വിവർത്തനം മോദി പുടിന് സമ്മാനിക്കുകയും തുടർന്ന് ഇരുവരും റഷ്യൻ പ്രസിഡന്‍റിന്‍റെ കാറിൽ സഞ്ചരിക്കുകയും ചെയ്തു
Modi presents a Russian translation of the *Thirukkural*, written by the renowned Tamil poet Thiruvalluvar, to Putin

പ്രമുഖ തമിഴ് കവി തിരുവള്ളുവർ എഴുതിയ തിരുക്കുറലിന്‍റെ റഷ്യൻ വിവർത്തനം മോദി പുടിന് സമ്മാനിക്കുന്നു

Updated on

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഈ വർഷം രണ്ടാംതവണയാണ് ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. രണ്ടാഴ്ച മുൻപ് കിർഗിസ്ഥാനിലെ ബിഷ്കെകിൽ നടന്ന എസ്‌സിഒ ഉച്ചകോടിയിൽ വച്ചായിരുന്നു ആദ്യ കൂടിക്കാഴ്ച.

വെള്ളിയാഴ്ച പുലർച്ചെ ഡൽഹിയിൽ എത്തിയ പുടിൻ ഉച്ചയ്ക്ക് ശേഷമാണ് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രമുഖ തമിഴ് കവി തിരുവള്ളുവർ എഴുതിയ തിരുക്കുറലിന്‍റെ റഷ്യൻ വിവർത്തനം മോദി പുടിന് സമ്മാനിച്ചു. തുടർന്ന് മോദിയും പുടിനും റഷ്യൻ പ്രസിഡന്‍റിന്‍റെ കാറിൽ സഞ്ചരിക്കുകയും ചെയ്തു. ഇത് മൂന്നാം തവണയാണ് ഇരുവരും ഒരു കാറിൽ സഞ്ചരിക്കുന്നത്.

വ്യാപാരം, നിക്ഷേപം, ഊർജ സഹകരണം തുടങ്ങിയ മേഖലകളിലെ ഇന്ത്യ–റഷ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ചർച്ചകളിലെ പ്രധാന വിഷയങ്ങൾ. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് പുടിൻ ഇന്ത്യയിലെത്തിയത്. ഉന്നതതല പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്. 2025 ഡിസംബറിൽ ഇന്ത്യ–റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പുടിൻ അവസാനമായി ഇന്ത്യയിലെത്തിയത്. 2022 ഫെബ്രുവരിയിൽ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യയ്ക്ക് പുറത്തു നടക്കുന്ന ഒരു ബ്രിക്സ് ഉച്ചകോടിയിൽ പുടിൻ നേരിട്ട് പങ്കെടുക്കുന്നത് ഇതാദ്യമാണ്.

logo
Metro Vaartha
www.metrovaartha.com