
ന്യൂഡൽഹി: സ്വവർഗ വിവാഹത്തെ (same sex marriage) എതിർത്ത് കേന്ദ്രം സുപ്രീം കോടതിയിൽ (Supreme Court) സത്യവങ് മൂലം ഫയൽ ചെയ്തു. ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിക്കും സ്വവർഗ വിവാഹം (same sex marriage) എതിരാണെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. സ്വവർഗ വിവാഹവുമായി (same sex marriage) ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന് തയ്യാറല്ലെന്നും കേന്ദ്രം കോടതിയിൽ നിലപാടറിയിച്ചു.
സെക്ഷൻ 377 റദ്ദാക്കിയതുകൊണ്ടു മാത്രം സ്വവർഗ വിവാഹം നിയമപരമാവില്ലെന്ന് കേന്ദ്രം പറഞ്ഞു. സ്വവർഗരതി കുറ്റകരമാണെന്ന് പറയുന്ന സെക്ഷനാണ് 377. ഇത് നേരെത്തെ റദ്ദാക്കിയിരുന്നു.
1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ വിവാഹം (same sex marriage) രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. സാധാരണയായി വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ലഭിക്കുന്ന ഭരണഘടനാ പരമായ പരിരക്ഷയുടെ പരിതിയിൽ പോലും സ്വവർഗ വിവാഹം വരില്ല. ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാൻ ഭരണഘടന നൽകുന്ന അവകാശം സ്വവർഗ വിവാഹത്തിന് ഉള്ളതല്ലെന്നും സ്വവർഗ വിവാഹം മൗലികാവകാശമായി പരിഗണിക്കാനാവില്ലെന്നും കേന്ദ്രം നൽകിയ സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു.