മോദിയുടെ നേതൃത്വത്തിൽ യുഎന്നിൽ യോഗ ദിനാഘോഷം - Video

ഐക്യരാഷ്‌ട്ര സഭയുടെ അന്താരാഷ്‌ട്ര യോഗ ദിനാഘോഷത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകി
മോദിയുടെ നേതൃത്വത്തിൽ യുഎന്നിൽ യോഗ ദിനാഘോഷം - Video
Updated on

യുഎൻ: ഒമ്പതാമത് അന്താരാഷ്‌ട്ര യോഗ ദിനാഘോഷത്തിന് ഐക്യരാഷ്‌ട്ര സഭാ ആസ്ഥാനത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകി.

യുഎൻ ആസ്ഥാനത്തെ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ വലിയ ജനക്കൂട്ടത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

എല്ലാ രാജ്യങ്ങളുടെയും പ്രതിനിധികൾ ഇന്നിവിടെയുണ്ടെന്നാണ് താനറിഞ്ഞതെന്നും മോദി. ഒമ്പതു വർഷം മുൻപ് ഇതേ വേദിയിൽ വച്ചാണ് അന്താരാഷ്‌ട്ര യോഗ ദിനം എന്ന ആശയം താൻ മുന്നോട്ടു വച്ചതെന്നും അദ്ദേഹം അനുസ്മരിച്ചു.

''യോഗ ഇന്ത്യയിൽനിന്നാണു വരുന്നത്. ഇന്ത്യയുടെ മറ്റു പൗരാണിക പാരമ്പര്യങ്ങൾ പോലെ ഇതും സജീവമായി നിലനിൽക്കുന്നു'', മോദി പറഞ്ഞു.

അതേസമയം, യോഗയ്ക്ക് പകർപ്പവകാശമോ പേറ്റന്‍റോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com