pm meets bengal bjp mps

ബംഗാളിലെ ബിജെപി എംപിമാരുമായി മോദി കൂടിക്കാഴ്ച നടത്തി

ബംഗാളിൽ നോട്ടമിട്ട് ബിജെപി; ബംഗാളിലെ ബിജെപി എംപിമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

നിയമസഭ തെരഞ്ഞെടുപ്പിനായി ഉണർന്ന് പ്രവർത്തിക്കണം
Published on

ന്യൂഡൽഹി: ബംഗാളിലെ ബിജെപി എംപിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വരുന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ എല്ലാവരും ഉണർന്ന് പ്രവർത്തിക്കണമെന്ന് മോദി എംപിമാരോട് ആവശ്യപ്പെട്ടു. എസ്ഐആർ ജനാധിപത്യത്തിന്‍റെ അടിത്തറയാണെന്ന് മോദി പറഞ്ഞു. സംസ്ഥാനത്ത് പാർട്ടി മുന്നേറുന്നുണ്ടെങ്കിലും ടിഎംസി സർക്കാരിനെതിരായ പോരാട്ടം ശക്തമാക്കണം.

കേന്ദ്രമന്ത്രി രൂപേന്ദ്രർ യാദവിനും, മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനും പ്രധാന ചുമതലകൾ കൈമാറിയിട്ടുണ്ട്.

അതേസമയം എസ്ഐആറിനെതിരേ മമത ബാനർജി രംഗത്തെത്തിയിട്ടുണ്ട്. എസ്ഐആറിലെ ആശങ്ക ചൂണ്ടിക്കാട്ടി ടിഎംസി എംപിമാർ കഴിഞ്ഞദിവസം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com