മാനവികതയുടെ വിജയം യുദ്ധഭൂമിയിലല്ല: പ്രധാനമന്ത്രി

നേരത്തേ, പലസ്തീൻ പ്രസിഡന്‍റ് മഹമൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗാസയിലെ സാഹചര്യങ്ങളിൽ ഉത്കണ്ഠ പ്രധാനമന്ത്രി ഉത്കണ്ഠ അറിയിച്ചു.
Modi meets Palestinian president
മാനവികതയുടെ വിജയം യുദ്ധഭൂമിയിലല്ല: പ്രധാനമന്ത്രി
Updated on

ന്യൂയോർക്ക്: മാനവികതയുടെ വിജയം യുദ്ധഭൂമിയിലല്ല, കൂട്ടായ്മയുടെ കരുത്തിലാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമാധാനത്തിനും പുരോഗതിക്കും ആഗോള സ്ഥാപനങ്ങളിലും പരിഷ്കരണം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു. എഴുപത്തൊമ്പതാം യുഎൻ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് സമാധാനത്തെക്കുറിച്ചും വികസനത്തെക്കുറിച്ചുമുള്ള ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കിയത്. അഞ്ചു മിനിറ്റ് നീണ്ട പ്രസംഗത്തിൽ സുസ്ഥിര വികസനത്തിന് മനുഷ്യകേന്ദ്രീകൃത സമീപനം വേണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

നേരത്തേ, പലസ്തീൻ പ്രസിഡന്‍റ് മഹമൂദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഗാസയിലെ സാഹചര്യങ്ങളിൽ ഉത്കണ്ഠ പ്രധാനമന്ത്രി ഉത്കണ്ഠ അറിയിച്ചു. പലസ്തീനുള്ള ഇന്ത്യയുടെ പിന്തുണ തുടരുമെന്നും അദ്ദേഹം. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച ആദ്യ നേതാക്കളിലൊരാളാണു മോദി. എന്നാൽ, ഗാസയ്ക്ക് മാനുഷികമായ സഹായം നൽകാനും ഇന്ത്യ തയാറായിരുന്നു.

മഹമൂദ് അബ്ബാസിനെ കാണുന്നതിനു മുൻപ് നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് എന്നിവരുമായും പ്രധാനമന്ത്രി ചർച്ച നടത്തി.

ഇന്ന് പ്രമുഖ ടെക് കമ്പനി സിഇഒമാരുടെ യോഗത്തിലും മോദി പങ്കെടുത്തു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ രാജ്യത്തെ ജനങ്ങൾക്ക് ഉപകാരമാകും വിധം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ പ്രയോജനപ്പെടുത്താൻ ചർച്ചയിൽ മോദി ആവശ്യപ്പെട്ടു. ഇന്ത്യയിൽ എഐ മേഖലയിൽ നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നതായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ അറിയിച്ചു. യുഎസിൽ ഇന്ത്യ രണ്ടു കോൺസുലേറ്റുകൾ തുറക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.ബോസ്റ്റണിലും ലോസ് ഏഞ്ചല്‍സിലുമാണ് കോണ്‍സുലേറ്റുകള്‍ തുറക്കുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com