ബന്ദർ സെരി ബഗവൻ: രണ്ടു ദിവസത്തെ സന്ദർശനത്തിന് ബ്രൂണൈയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. തലസ്ഥാനമായ ബന്ദർ സെരി ബെഗവനിലെത്തിയ പ്രധാനമന്ത്രിയെ കിരീടാവകാശിയും പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിർന്ന മന്ത്രിയുമായ ഹാജി അൽ മുഹ്താദീ ബില്ല സ്വീകരിച്ചു.
ഇതാദ്യമാണ് ഇന്ത്യൻ പ്രധാനമന്ത്രി ബ്രൂണൈ സന്ദർശിക്കുന്നത്. ഇന്ത്യ- ബ്രൂണൈ നയതന്ത്രബന്ധത്തിന്‍റെ 40ാം വാർഷികത്തോടനുബന്ധിച്ച് സുൽത്താൻ ഹാജി ഹസനൽ ബോൾക്കിയയുടെ ക്ഷണപ്രകാരമാണു ചരിത്രപരമായ സന്ദർശനം. ബെന്ദർ സെരി ബെഗവനിലെ പ്രശസ്തമായ സുൽത്താൻ ഒമർ അലി സൈഫുദ്ദീൻ മോസ്ക് സന്ദർശിച്ച മോദി, ഇന്ത്യൻ ഹൈക്കമ്മിഷന്‍റെ പുതിയ ചാൻസറി പരിസരംഉദ്ഘാടനം ചെയ്തു.