പുത്തൻ പാർലമെന്‍റിനൊപ്പം പുതിയ നാണയവും സ്റ്റാമ്പും (Video)

പുത്തൻ പാർലമെന്‍റിനൊപ്പം പുതിയ നാണയവും സ്റ്റാമ്പും (Video)

നാണയത്തിന്‍റെ ഒരു വശത്ത് അശോക സ്തംഭത്തിലെ സിംഹ മുദ്രയും മറു വശത്ത് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ചിത്രവുമാണ് ആലേഖനം ചെയ്തിരിക്കുന്നത്
Published on

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 75 രൂപയുടെ പുതിയ നാണയവും, സ്റ്റാമ്പും പ്രകാശനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

34.65 -35.35 ഗ്രാം ഭാരമായിരിക്കും നാണയത്തിനുണ്ടായിരിക്കുകയെന്ന് സാമ്പത്തിക കാര്യ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. നാണയത്തിന്‍റെ ഒരു വശത്ത് അശോക സ്തംഭത്തിലെ സിംഹ മുദ്രയും മറു വശത്ത് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ചിത്രവുമാണ് ആലേഖനം ചെയ്തിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com