നാവിക സേനാ പദവികൾ ഇന്ത്യൻ സംസ്കാരത്തിനനുസരിച്ച് പുനർനാമകരണം ചെയ്യും: പ്രധാനമന്ത്രി

നാവികസേനാദിന പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നാവികസേനാ കപ്പലുകള്‍, അന്തര്‍വാഹിനികള്‍, എയര്‍ക്രാഫ്റ്റുകള്‍ തുടങ്ങിയവയുടെ പ്രകടനം താര്‍കര്‍ലി ബീച്ചിൽ നിന്ന് സന്ദർശിക്കുകയും ചെയ്തു
നാവിക സേന ഉദ്യോഗസ്ഥരെ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
നാവിക സേന ഉദ്യോഗസ്ഥരെ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
Updated on

മുംബൈ: നാവിക സേനയിലെ പദവികൾ ഇന്ത്യൻ സംസ്ക്കാരത്തിനനുസരിച്ച് പുനർനാമകരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സായുധസേനയിലെ വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ തന്‍റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. യുദ്ധക്കപ്പലിന്റെ കമാന്‍ഡിങ് ഓഫീസറായി ഒരു വനിതയെ നിയോഗിച്ചതിന് പ്രധാനമന്ത്രി നാവികസേനയെ അദ്ദേഹം അഭിനന്ദിച്ചു.മഹാരാഷ്ട്രയിൽ നടന്ന നാവികസേന ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാവികസേനാ ദിന പരിപാടിയില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുന്‍പ് രാജ്‌കോട്ട് കോട്ടയില്‍ ഛത്രപതി ശിവജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത മോദി അദ്ദേഹത്തിന് ആദരം അർപ്പിക്കുകയും ചെയ്തു. ഒരു രാജ്യത്ത് നാവിക ശക്തി ഉണ്ടാവേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ശിവാജിക്ക് അറിയാമായിരുന്നെന്നും തന്റെ ഭരണകാലത്ത് മികച്ചൊരു നാവികസേനയെ അദ്ദേഹം വാര്‍ത്തെടുത്തെന്നും മോദി പറഞ്ഞു.

നാവികസേനാദിന പരിപാടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നാവികസേനാ കപ്പലുകള്‍, അന്തര്‍വാഹിനികള്‍, എയര്‍ക്രാഫ്റ്റുകള്‍ തുടങ്ങിയവയുടെ പ്രകടനം താര്‍കര്‍ലി ബീച്ചിൽ നിന്ന് സന്ദർശിക്കുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com