മോദിയുടെ അഴിമതിവിരുദ്ധത ലാദന്‍റെ അഹിംസ പോലെ: സഞ്ജയ് സിങ്

കെജ്‌രിവാളിന് ഇൻസുലിൻ നിഷേധിച്ച് അദ്ദേഹത്തെ ജയിലിനുള്ളിൽ വച്ച് കൊല്ലാനാണ് അധികൃതർ ശ്രമിക്കുന്നതെന്നു ഭാര്യ
Sanjay Singh
Sanjay Singh

റാഞ്ചി: ഒസാമ ബിൻ ലാദനും ഗബ്ബർ സിങ്ങും അഹിംസയെക്കുറിച്ചു പ്രസംഗിക്കുന്നതു പോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിവിരുദ്ധതയെക്കുറിച്ചു സംസാരിക്കുന്നതെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്. പ്രതിപക്ഷ പാർട്ടികൾ ചേർന്ന് റാഞ്ചിയിൽ നടത്തിയ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു സിങ്.

''ഹേമന്ത് സോറനെയും അരവിന്ദ് കെജ്‌രിവാളിനെയും വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ജയിലിലടച്ചിരിക്കുകയാണ്. ഞാനും ആറു മാസം ജയിലിലായിരുന്നു. പക്ഷേ, ഞങ്ങൾക്കു പേടിയില്ല. ബ്രിട്ടീഷുകാരെ ആദിവാസികൾ തൂത്തെറിഞ്ഞിട്ടുണ്ട്'', സിങ് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ് നേടുമെന്നു പറഞ്ഞ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യ സഖ്യം ഇന്ത്യക്കു വേണ്ടി പ്രവർത്തിക്കും, മോദി അദാനിക്കു വേണ്ടി പ്രവർത്തിക്കും- സിങ് പരിഹസിച്ചു.

കേന്ദ്ര സർക്കാർ സ്വേച്ഛാധിപത്യമാണ് നടപ്പാക്കുന്നതെന്ന് അരവിന്ദ് കെജ്‌രിവാളിനു വേണ്ടി റാലിയിൽ പങ്കെടുത്ത ഭാര്യ സുനിത ആരോപിച്ചു. കെജ്‌രിവാളിന് ഇൻസുലിൻ നിഷേധിച്ച് അദ്ദേഹത്തെ ജയിലിനുള്ളിൽ വച്ച് കൊല്ലാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും സുനിത.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com