
ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ കയറ്റുമതി തീരുവ കുത്തനെ ഉയർത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ട്രംപിനെ നേരിടാൻ കഴിയാത്തത് അദാനിക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന യുഎസ് അന്വേഷണം മൂലമാണെന്ന് രാഹുൽ ഗാന്ധി.
മോദിയുടെ കൈകൾ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും, മോദിയും അദാനിയും റഷ്യൻ എണ്ണ ഇടപാടുകളും തമ്മിലുള്ള സാമ്പത്തിക ബന്ധം തുറന്നുകാട്ടുകയെന്നതാണ് ഭീഷണിയായി മോദിക്ക് മുന്നിലുളളതെന്നും രാഹുൽ ആരോപിച്ചു.