ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങരുത്, കൂട്ടം കൂടരുത്; ജാഗ്രതാ നിർദേശം നൽകി മൊഹാലി കലക്റ്റർ

ജില്ലാ ഭരണകൂടവും രക്ഷാപ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും കലക്റ്റർ
Mohali district Collector issues alert india pakistan conflict

ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങരുത്, കൂട്ടം കൂടരുത്; ജാഗ്രതാ നിർദേശം നൽകി മൊഹാലി കലക്റ്റർ

file

Updated on

മൊഹാലി: ഇന്ത‍്യ - പാക്കിസ്ഥാൻ സംഘർഷം തുടരുന്ന സാഹചര‍്യത്തിൽ പഞ്ചാബിലെ മൊഹാലിയിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ജില്ലാ കലക്റ്റർ. ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നും കലക്റ്റർ നിർദേശിച്ചു.

ജില്ലാ ഭരണകൂടവും രക്ഷാ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും വലിയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകി.

സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഇത്തരം നിർദേശമെന്നും പരിഭ്രാന്തരാകരുതെന്നും കലക്റ്റർ വ‍്യക്തമാക്കി. സൈറണുകൾ കേട്ടാൽ ജാഗ്രത പുലർത്തണം. മാളുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും കലക്റ്റർ നിർദേശിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com