

മുഹമ്മദ് അഖ്‌ലാഖ്
ലഖ്‌നൗ: ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് പിൻവലിക്കണമെന്നാവശ‍്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി തള്ളി. സൂരജ്പൂർ അതിവേഗ കോടതിയുടെതാണ് നടപടി.
ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കഴമ്പില്ലെന്നും നിയമപരമായ അടിസ്ഥാനമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അപേക്ഷ അടിസ്ഥാനരഹിതവും അപ്രസക്തമാണെന്നും കോടതി പറഞ്ഞു.
2015 സെപ്റ്റംബർ 28നാണ് വിഷയത്തിനാസ്പദമായ സംഭവം നടക്കുന്നത്. ഉത്തർപ്രദേശിലെ ബിസഹാദ സ്വദേശിയായ അഖ്‌ലാഖിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് ആക്രമിക്കുകയായിരുന്നു.