''മോശം അനുഭവം''; എയർ ഇന്ത‍്യയുടെ സർവീസിനെതിരേ എക്സ് പോസ്റ്റുമായി മുഹമ്മദ് സിറാജ്

ബുധനാഴ്ച വൈകിട്ട് 7:25ന് ഹൈദരാബാദിൽ നിന്നും ഗോഹട്ടിയിലേക്ക് പുറപ്പെടേണ്ട വിമാനം നാലു മണിക്കൂർ വൈകിയാണ് എത്തിയതെന്നാണ് സിറാജ് പറയുന്നത്
mohammed siraj slams air india express for 4 hours delay

മുഹമ്മദ് സിറാജ്, എയർ ഇന്ത‍്യ എക്സ്‌പ്രസ്

Updated on

മുംബൈ: എയർ ഇന്ത‍്യ എക്സ്പ്രസ് വിമാന സർവീസിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ച് ഇന്ത‍്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. ബുധനാഴ്ച വൈകിട്ട് 7:25ന് ഹൈദരാബാദിൽ നിന്നും ഗോഹട്ടിയിലേക്ക് പുറപ്പെടേണ്ട വിമാനം നാലു മണിക്കൂർ വൈകിയാണ് എത്തിയതെന്നാണ് സിറാജ് പറയുന്നത്. എക്സ് പോസ്റ്റിലൂടെയായിരുന്നു സിറാജിന്‍റെ പ്രതികരണം.

ഇക്കാര‍്യത്തിൽ അധികൃതർ വിശദീകരണം നൽകിയില്ലെന്നും നിരാശജനകമാണിതെന്നും ഏറ്റവും മോശം എയർലൈൻ അനുഭവമാണിതെന്നും സിറാജ് എക്സിൽ കുറിച്ചു.

സിറാജിന്‍റെ എക്സ് പോസ്റ്റിന്‍റെ പൂർണ രൂപം

''ഗോഹട്ടിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള എയർ ഇന്ത്യ വിമാനം IX 2884 7.25 ന് പുറപ്പെടേണ്ടതായിരുന്നു, പക്ഷേ എയർലൈനിൽ നിന്ന് ഒരു ആശയവിനിമയവും ലഭിച്ചിരുന്നില്ല. ശരിയായ കാരണമില്ലാതെ അവർ വിമാനം വൈകിപ്പിച്ചു. ഇത് നിരാശാജനകമാണ്, ഏറ്റവും മോശം എയർലൈൻ അനുഭവം. കൃത‍്യമായ നിലപാട് എടുക്കാൻ സാധിക്കുന്നില്ലെങ്കിൽ ഈ വിമാനത്തിൽ കയറാൻ ഞാൻ ആരെയും ഉപദേശിക്കില്ല''. സിറാജ് എക്സിൽ കുറിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com