
മോഹൻ ഭാഗവത്
File
ന‍്യൂഡൽഹി: രാജ‍്യത്തിന്‍റെ പാരമ്പര‍്യവും നേട്ടങ്ങളും വിദ‍്യാർഥികളെ പഠിപ്പിക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആർഎസ്എസിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരമർശം.
ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ മാതൃഭാഷ ഒഴിവാക്കുന്നതാണ് തെറ്റെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശ ശക്തികൾ കൊണ്ടുവന്നതാണ് നിലവിലെ വിദ‍്യാഭ‍്യാസ സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ബിജെപിയും ആർഎസ്എസും തമ്മിൽ തർക്കമില്ലെന്നും നല്ല ബന്ധമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.