''നേടിയത് വലിയ ബഹുമതി'': മോഹൻലാലിനെ ആദരിച്ച് കരസേന

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മലയാളത്തിന്‍റെ മോഹൻലാലിന് ഇന്ത്യൻ കരസേനാ മേധാവിയുടെ ആദരം. ജനറൽ ഉപേന്ദ്ര ദ്വിവേദിയിൽ നിന്ന് മോഹൻലാൽ സൈനിക വേഷത്തിൽ തന്നെ ഉപഹാരം ഏറ്റുവാങ്ങി
mohanlal meets army chief and receives commendation for Dadasaheb Phalke win

കരസേനാ മേധാവിയെ സന്ദർശിച്ച് മോഹൻലാൽ| Video

Updated on

ന‍്യൂഡൽഹി: ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ മലയാളത്തിന്‍റെ സ്വന്തം മോഹൻലാലിന് ഇന്ത്യൻ കരസേന മേധാവിയുടെ ആദരം. ജനറൽ ഉപേന്ദ്ര ദ്വിവേദിയിൽ നിന്ന് മോഹൻലാൽ സൈനിക വേഷത്തിൽ തന്നെ ഉപഹാരം ഏറ്റുവാങ്ങി. ഇതൊരു വലിയ ബഹുമതിയാണെന്ന് മോഹൻലാൽ പ്രതികരിച്ചു.

കൂടുതൽ യുവാക്കളെ ടെറിട്ടോറിയൽ ആർമിയിൽ ചേർക്കുന്നതിനെ പറ്റി ഉപേന്ദ്ര ദ്വിവേദിയുമായി ചർച്ച നടത്തിയതായി മോഹൻലാൽ കൂട്ടിച്ചേർത്തു. 16 വർഷമായി താൻ കരസേനയുടെ ഭാഗമാണെന്നും സാധാരണക്കാരുടെ ഉന്നമനത്തിനു വേണ്ടി തന്‍റെ പരിമതിക്കുള്ളിൽ നിന്നും കാര‍്യങ്ങൾ ചെയ്യുന്നുണ്ടെന്നും താരം വ‍്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com