സിനിമാ സെറ്റിൽ വച്ച് പീഡിപ്പിച്ചു; തെലുങ്ക് ന‍ൃത്ത സംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ

ഷെയ്ക് ജാനി ബാഷയെ ഗോവയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു
molested on film sets; Telugu film director Jani Master arrested
ഷെയ്ക് ജാനി ബാഷ
Updated on

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമാ ന‍ൃത്തസംവിധായകൻ ജാനി മാസ്റ്റർ എന്നറിയപ്പെടുന്ന ഷെയ്ക് ജാനി ബാഷയെ ഗോവയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പം ജോലി ചെയ്തിരുന്ന പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ഭീഷണിപെടുത്തുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ബാഹുബലി, തിരുചിത്രമ്പലം എന്നീ സിനിമകളുടെ ന‍്യത്തസംവിധായകനാണ് ജാനി.

കഴിഞ്ഞ ദിവസം തെലങ്കാനയിലെ റായ് ദുർഗെ പൊലീസ് സ്റ്റേഷനിലെത്തി ഇരുപത്തൊന്നുകാരി പരാതി നൽകിയിരുന്നു. സംഭവം നടക്കുമ്പോൾ യുവതിക്ക് 16 വയസ് മാത്രമാണ് ഉണ്ടായിരുന്നത് അതിനാൽ പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

പെൺക്കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും മർദിക്കുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ചെന്നൈയിലും മുംബൈയിലും ഔട്ട്ഡോർ ഷൂട്ടിങ് ലൊക്കേഷനുകളിൽ വച്ചും ഹൈദരാബാദിലെ വീട്ടിൽ വച്ചും പീഡിപ്പിചെന്ന് യുവതി ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com