വോട്ടിന് പണം ആരോപണം: നൈനാർ നാഗേന്ദ്രനെതിരെ ഇഡി അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഇഡിയോട് നിർദേശിക്കാനാവില്ലെന്ന് കോടതി അറിയിച്ചു
money seizure case nainar nagendran bjp

നൈനാർ നാഗേന്ദ്രൻ

Updated on

ചെന്നൈ: തമിഴ്നാട് ബിജെപി അധ‍്യക്ഷൻ നൈനാർ നാഗേന്ദ്രൻ ഉൾപ്പെട്ട വോട്ടിന് പണം ആരോപണത്തിൽ എൻഫോഴ്സ്മെഴന്‍റ് ഡയറക്‌ട്രേറ്റ് അന്വേഷണം നടത്തണമെന്ന ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഇഡിയോട് നിർദേശിക്കാനാവില്ലെന്ന് കോടതി അറിയിച്ചു. ആർ. ഗിരിരാജൻ എന്ന വ‍്യക്തിയാണ് നൈനാർ നാഗേന്ദ്രനെതിരേയും മുൻ സംഘടനാ ജനറൽ സെക്രട്ടറി കേശവ വിനായകത്തിനെതിരേയും ഹർജി നൽകിയത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ 4 കോടി രൂപയുടെ കള്ളപ്പണം നൈനാർ നാഗേന്ദ്രന്‍റെ ജീവനക്കാരുടെ കൈയിൽ നിന്നും പിടിച്ചെടുത്തിരുന്നു. ഇതിലാണ് ഹർജിക്കാരന്‍ അന്വേഷണം ആവശ‍്യപ്പെട്ടത്. തിരുനെൽവേലി മണ്ഡലത്തിലെ വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയതാണ് ഈ പണം എന്നാണ് സൂചന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com