

വീശിയടിച്ച് 'മോൺത'; ആന്ധ്രയിൽ 4 മരണം
representative image
ഹൈദരാബാദ്: മോൺത ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിൽ വീശിയടിച്ചു. 4 പേർ മരിച്ചതായാണ് പ്രാഥമിക നിഗമനം. ഒഡിശയിലും ഇതിന്‍റെ പ്രത്യാഘാതങ്ങൾ അനുഭവപ്പെട്ടു. 15 ഓളം ജില്ലകളിലെ ജന ജീവിതം സ്തംഭിച്ചു. മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്.
എന്നാൽ കരതൊട്ടതിന് പിന്നാലെ കാറ്റിന്‍റെ ശക്തി ക്ഷയിച്ചിരുന്നു. ചുഴലിക്കാറ്റ് ഒഡിശയിലേക്ക് കടന്നുവെന്നാണ് വിവരം. ഇതുവരെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഒഡിഷ, തെലങ്കാന എന്നിവിടങ്ങളിൽ അതിശക്തമായ മഴയാണ് ചുഴലിക്കാറ്റിനെ തുടർന്ന് അനുഭവപ്പെടുന്നത്. ആന്ധ്രാപ്രദേശിലെ 12 ജില്ലകളിൽ മഴമുന്നറിയിപ്പുണ്ട്. കേരളം, ഛത്തീസ്ഗഢ്, കർണാടക, തമിഴ്നാട്, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്.