വിദേശത്തേക്ക് കള്ളപ്പണം കടത്തി, വിവിധയിടങ്ങളിൽ ചൂതാട്ട കേന്ദ്രങ്ങൾ; എംഎൽഎയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

അന്താരാഷ്ട്ര ചൂതാട്ട കേന്ദ്രങ്ങളുമായി വീരേന്ദ്രയ്ക്ക് ബന്ധമുണ്ടെന്നാണ് ഇഡിയുടെ ആരോപണം
more allegations against congress mla k.c. veerendra

കെ.സി. വീരേന്ദ്ര പപ്പി

Updated on

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോൺഗ്രസ് എംഎൽഎ കെ.സി. വീരേന്ദ്രയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. എംഎൽഎ വിദേശത്തേക്ക് കള്ളപ്പണം കടത്തിയതായി എൻ‌ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് കണ്ടെത്തി.

കൂടാതെ ഗോവയിലും സിക്കിമിലും എംഎൽഎയ്ക്ക് ചൂതാട്ട കേന്ദ്രങ്ങളുള്ളതായും അനധികൃത ബെറ്റിങ് ആപ്പുകൾ ദുബായിൽ നിന്നുമാണ് നിയന്ത്രിച്ചതെന്നും ഇഡി വ‍്യക്തമാക്കി. അന്താരാഷ്ട്ര ചൂതാട്ട കേന്ദ്രങ്ങളുമായി വീരേന്ദ്രയ്ക്ക് ബന്ധമുണ്ടെന്നാണ് ഇഡിയുടെ ആരോപണം. സിക്കിമിൽ നിന്നും അറസ്റ്റ് ചെയ്ത ഇയാളെ ബംഗളൂരുവിലെ ഇഡി ഓഫിസിൽ എത്തിച്ചിട്ടുണ്ട്. ഉടൻ കോറമംഗലയിലെ ജഡ്ജിയുടെ വസതിയിൽ ഹാജരാക്കും.

അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കർണാടകയിലെ എംഎൽഎയായ കെ..സി. വീരേന്ദ്ര പപ്പിയെ സിക്കിമിൽ വച്ച് ഇഡി അറസ്റ്റ് ചെയ്തത്. 12 കോടി രൂപ, ഒരു കോടി രൂപയുടെ വിദേശ കറൻസി, ആറുകോടി രൂപയുടെ സ്വർണം, 10 കിലോ വെള്ളി ഉൾപ്പെടെ എംഎൽഎയുടെ വീട്ടിൽ നിന്നും ഇഡി കണ്ടെത്തിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com