More than 10,500 Pilgrims stranded in Uttarakhand rescued
കേദാർനാഥിൽ കുടുങ്ങിയവരെ 10,500 തീർഥാടകരെ രക്ഷപ്പെടുത്തി

കേദാർനാഥിൽ കുടുങ്ങിയ 10,500 തീർഥാടകരെ രക്ഷപ്പെടുത്തി

425 യാത്രക്കാരെ വിമാനമാർഗമാണു രക്ഷിച്ചത്.
Published on

ഡെറാഡൂൺ: കനത്ത മഴയും മലയിടിച്ചിലും മൂലം കേദാർനാഥിലേക്കുള്ള വഴികളിൽ കുടുങ്ങിയ തീർഥാടകരെ രക്ഷപെടുത്തു. ദേശീയ ദുരന്തനിവാരണ സേനയും ഉത്തരാഖണ്ഡ് ദുരന്തനിവാരണ സേനയും പൊലീസും ജില്ലാ അധികൃതരും ചേർന്നാണ് ഇവരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചത്. കേദാർനാഥ് യാത്രാ റൂട്ടിലെ ഭീംബാലി, റംബാഡ, ലിഞ്ചോളി എന്നിവിടങ്ങളിൽ കുടുങ്ങിയ 425 യാത്രക്കാരെ വിമാനമാർഗമാണു രക്ഷിച്ചത്. സോൻപ്രയാഗിനും ഭീംബാലിക്കും ഇടയിലുള്ള കാൽനടപ്പാതയിൽ കുടുങ്ങിയ 1100 തീർഥാടകരെ ബദൽ മാർഗങ്ങൾ ഉണ്ടാക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

ബുധനാഴ്ച രാത്രിയാണു സംസ്ഥാനത്ത് വൻ നാശത്തിനിടയാക്കിയ മഴയും മണ്ണിടിച്ചിലുമുണ്ടായത്. വിവരമറഞ്ഞതോടെ രക്ഷാപ്രവർത്തനത്തിനു നേരിട്ടു മേൽനോട്ടം വഹിച്ച മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വ്യാഴാഴ്ച തെഹ്‌രി, രുദ്രപ്രയാഗ് ജില്ലകളിലെ ദുരന്തബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി. ദുരന്തബാധിതരുമായി അദ്ദേഹം നേരിട്ട് സംസാരിച്ചു.

logo
Metro Vaartha
www.metrovaartha.com