
തമിഴ്നാട്ടിൽ അമ്മയെയും മകനെയും റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
file image
തിരുപ്പൂർ: തമിഴ്നാട് തിരുപ്പൂരിൽ അമ്മയെയും മകനെയും റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവാരൂർ ജില്ലയിലെ തിരുതുറൈപൂണ്ടി സ്വദേശിനിയായ വിജയലക്ഷ്മി (26) മകൻ യാദേശ്വരൻ (4) എന്നിവരാണ് മരിച്ചത്.
വിജയലക്ഷ്മിയുടെ ബാഗിലുണ്ടായിരുന്ന രേഖകൾ പരിശോധിച്ചാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്. തിരുച്ചിറപ്പളളിയിൽ നിന്ന് കോയമ്പത്തൂരിലേക്കുളള ട്രെയിൻ ടിക്കറ്റുകളും കുറിപ്പുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച കുട്ടിയെയും കൊണ്ട് വീട്ടിൽ നിന്നിറങ്ങിയ വിജയലക്ഷ്മിയെ നേരം വൈകിയിട്ടും കാണാതായതോടെയാണ് ബന്ധുക്കൾ അന്വേഷിക്കാനിറങ്ങിയത്.
ഇതിനിടെയാണ് തിങ്കളാഴ്ച തിരുപ്പൂർ റെയില്‍വേ ട്രാക്കില്‍ നിന്ന് അമ്മയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.