

കുട്ടി 'ജിന്നെ'ന്ന് ദുർമന്ത്രവാദി; രണ്ടു വയസുള്ള മകനെ അമ്മ കനാലിലെറിഞ്ഞു കൊന്നു
ഫരീദാബാദ്: ദുർമന്ത്രവാദിയുടെ വാക്കു കേട്ട് രണ്ട് വയസുള്ള കുഞ്ഞിനെ അമ്മ കനാലിൽ എറിഞ്ഞു കൊന്നു. കുട്ടി ജിന്നാണെന്നും കുടുംബത്തിനു മുഴുവൻ ദോഷകരമാവുമെന്നും ദുർമന്ത്രവാദി വിശ്വസിപ്പിക്കുകയായിരുന്നു.
വീടിനു സമീത്തുള്ള ആഗ്ര കനാലിലേക്ക് കുട്ടിയെ എറിയുന്നതു കണ്ട നാട്ടുകാർ ഉടൻ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് മുങ്ങൽ വിദഗ്ധരെത്തി കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
ഭർത്താവ് കപിൽ ലുക്റയുടെ പരാതിയെത്തുടർന്ന് ഫരീദാബാദ് പൊലീസ് മേഘ ലുക്റ എന്ന യുവതിയെയും ബംഗാൾ സ്വദേശിയായ ദുർമന്ത്രവാദിയെയും അറസ്റ്റ് ചെയ്തു. ദുർമന്ത്രവാദിയും യുവതിയുമായി വർഷങ്ങളുടെ അടുപ്പമുണ്ടെന്ന് ഭർത്താവ് പരാതിയിൽ പറയുന്നു. ഇവർക്ക് 14 വയസുള്ള ഒരു മകൾകൂടിയുണ്ട്.