മൂന്നു കുട്ടികളുടെ അമ്മ, മൂന്നാം വിവാഹം; വരൻ 12-ാം ക്ലാസുകാരൻ

യുവതി മതം മാറി ശബ്ന എന്ന പേര് ശിവാനി എന്ന് മാറ്റിയതായും വിവരമുണ്ട്
mother of three married class 12 student amroha uttar pradesh

മൂന്നു കുട്ടികളുടെ അമ്മ, മൂന്നാം വിവാഹം; 12-ാം ക്ലാസുകാരനെ വിവാഹം കഴിച്ച് യുവതി

Updated on

ലഖ്നൗ: മൂന്നു പെൺകുട്ടികളുടെ അമ്മയായ യുവതി 12-ാം ക്ലാസുകാരനെ വിവാഹം കഴിച്ചു. ഉത്തർപ്രദേശിലെ അംറോറ സ്വദേശിനിയായ ശബ്നയാണ് പതിനേഴുകാരനെ പ്രണയിച്ച് വിവാഹം കഴിച്ചത്.

26 വയസുകാരിയുടെ മൂന്നാം വിവാഹമാണിതെന്നാണ് വിവരം. യുവതി മതം മാറി ശബ്ന എന്ന പേര് ശിവാനി എന്ന് മാറ്റിയതായും വിവരമുണ്ട്. വരന് 17 വയസാണ് പ്രായമെന്ന വിവരം സ്ഥിരീകരിക്കാനായിട്ടില്ല.

മക്കളെ മുൻ ഭർത്താവിനെ ഏർപ്പിച്ച ശേഷം കാമുകനൊപ്പം യുവതി ഇറങ്ങിപ്പോരുകയായിരുന്നെന്നും വിവരമുണ്ട്. രണ്ടാം ഭർത്താവിൽ നിന്നു യുവതി വിവാഹ മോചിതയായതായും സൂചന.

രണ്ടാം വിവാഹത്തിലെ ഭർത്താവിന് കഴിഞ്ഞ വർഷം റോഡപകടത്തിൽ പരുക്കേറ്റ് ശരീരവൈകല്യമുണ്ടായി. ഇതിനു ശേഷമാണ് യുവതി കൗമാരക്കാരനുമായി പ്രണയത്തിലാവുന്നത്. കഴിഞ്ഞ ദിവസം ഗ്രാമത്തിലെ ഒരു അമ്പലത്തിൽ വച്ച് ഇരുവരും വിവാഹിതരായാണ് വിവരം.

വിവാഹത്തെ കുടുംബങ്ങളും പിന്തുണച്ചു. മകന്‍റ ഇഷ്ടത്തിനൊപ്പം നിൽക്കുന്നതായി പിതാവ് അറിയിച്ചു. സ്വന്തം തീരുമാനമാണെന്നും സന്തോഷവതിയാണെന്നുമാണ് വധുവിന്‍റെ പ്രതികരണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com