മകളുടെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടിയ അമ്മ തിരിച്ചെത്തി

ഭർത്താവും മകളും കാരണമാണ് താൻ രാഹുലിനൊപ്പം പോയതെന്നാണ് സപ്ന പറയുന്നത്.
Mother who ran away with daughter's fiancé returns

സപ്നയും രാഹുലും 

Updated on

ഉത്തർപ്രദേശിലെ അലിഗഡിൽ മകളുടെ പ്രതിശ്രുതവരനൊപ്പം ഒളിച്ചോടിയ അമ്മ തിരിച്ചെത്തി. മകളുടെ വിവാഹത്തിന് ഒമ്പത് ദിവസം ബാക്കിയുള്ളപ്പോഴാണ് അമ്മ സപ്ന മകളുടെ പ്രതിശ്രുതവരനായ രാഹുലിനൊപ്പം ഒളിച്ചോടിയത്. ഏപ്രിൽ 16നായിരുന്നും സപ്നയുടെ മകളുടെയും രാഹുലിന്‍റെയും വിവാഹം തീരുമാനിച്ചിരുന്നത്. എന്നാൽ 6ന് അമ്മ രാഹുലിനൊപ്പം ഒളിച്ചോടുകയായിരുന്നു.

ഭർത്താവും മകളും കാരണമാണ് താൻ രാഹുലിനൊപ്പം പോയതെന്നാണ് സപ്ന പറയുന്നത്. തന്‍റെ ഭർത്താവ് മദ്യപിച്ചെത്തി മർദിക്കാറുണ്ടായിരുന്നുവെന്നും മകൾ തന്നോട് ദേഷ്യപ്പെടാറുണ്ടായിരുന്നുവെന്നും സപ്ന പറഞ്ഞു.

രാഹുലിനൊപ്പം തന്നെ ജീവിക്കുമെന്നും പൊലീസ് ഇടപെട്ടതുകൊണ്ട് മാത്രമാണ് തിരിച്ചെത്തിയതെന്നും സപ്ന പറഞ്ഞു. എന്നാൽ, സപ്ന ആത്മഹത്യാ ഭീഷണി മുഴക്കിയതുകൊണ്ടാണ് താൻ ഒപ്പം പോയതെന്നാണ് രാഹുലിന്‍റെ വാദം.

സപ്നയെ ഇനി തങ്ങളുടെ കുടുംബത്തിന് ആവശ്യമില്ലെന്നും, കൊണ്ടുപോയ സ്വര്‍ണവും പണവും തിരിച്ചുതന്നാല്‍ മതിയെന്നുമുള്ള നിലപാടിലാണ് ഭർത്താവും മകളും. കുടുംബം നൽകിയ കേസിനെത്തുടർന്നാണ് സപ്നയും രാഹുലും പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com