

പതഞ്ജലി ഗ്രൂപ്പും റഷ‍്യൻ സർക്കാരും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു
ന‍്യൂഡൽഹി: പതഞ്ജലി ഗ്രൂപ്പും റഷ‍്യൻ സർക്കാരും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ക്ഷേമം, ആയുർവേദം, എന്നീ മേഖലകളിൽ ഇരു രാജ‍്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുകയെന്നതാണ് ധാരണാപത്രംകൊണ്ട് ലക്ഷ‍്യമിടുന്നത്. പതഞ്ജലി ആയുർവേദ സഹസ്ഥാപകൻ ബാബ രാംദേവും റഷ‍്യൻ വാണിജ‍്യ മന്ത്രിയുമായ സെർജി ചെറിയോമിൻ എന്നിവർ ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.
പതഞ്ജലിയുടെ ഉത്പന്നങ്ങൾ റഷ‍്യയിലുടനീളം വ‍്യാപിപ്പിക്കാനാണ് കരാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബാബ രാംദേവ് വ‍്യക്തമാക്കി. റഷ‍്യൻ പൗരന്മാർക്കിടയിൽ പ്രചാരത്തിലുള്ള യോഗ, ആയുർവേദ, പ്രകൃതി ചികിത്സ എന്നിവയ്ക്കാണ് കരാർ മുൻഗണന നൽകുന്നത്.