'എന്‍റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടു, ആരും എന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യരുത്': സുപ്രിയ സുലെ

ആരാണ് ഫോൺ ഹാക്ക് ചെയ്തതെന്നതിൽ വിശദമായ അന്വേഷണം വേണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു
mp supriya sule says her phone and whatsapp hacked
എംപി സുപ്രിയ സുലെ
Updated on

മുംബൈ: തന്‍റെ ഫോണും വാട്സാപ്പും ഹാക്ക് ചെയ്യപ്പെട്ടതായി എൻസിപി എംപിയും ശരദ് പവാറിന്‍റെ മകളുമായ സുപ്രിയ സുലെ. ദയവായി ആരും തന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യരുത്. താൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും സുപ്രിയ സുലെ എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചു.

ആരാണ് ഫോൺ ഹാക്ക് ചെയ്തതെന്നതിൽ വിശദമായ അന്വേഷണം വേണമെന്നും സുപ്രിയ സുലെ ആവശ്യപ്പെട്ടു. ശരദ് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപി നേതാവിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ഹാക്കിംഗുമായി ബന്ധപ്പെട്ട് ഒ ഓൺലൈനിൽ പരാതി സമർപ്പിച്ചതായി പിടിഎ റിപ്പോർ‌ട്ട് ചെയ്യുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com