മുഡ ഭൂമി അഴിമതിക്കേസ്: സിദ്ധരാമയ്യയ്ക്കും ഭാര്യക്കും ഹൈക്കോടതി നോട്ടീസ്

ഹർജിയിൽ മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ, ഭാര്യ ബി.എം. പാർവതി എന്നിവർക്ക് കർണാടക ഹൈക്കോടതി നോട്ടീസയച്ചു.
Muda land scam case: High Court notice to Siddaramaiah and his wife
സിദ്ധരാമയ്യ
Updated on

ബംഗളൂരു: മൈസൂരു നഗര വികസന അഥോറിറ്റി (മുഡ)യുമായി ബന്ധപ്പെട്ട ഭൂമി വിവാദം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ മുഖ്യമന്ത്രി എസ്. സിദ്ധരാമയ്യ, ഭാര്യ ബി.എം. പാർവതി എന്നിവർക്ക് കർണാടക ഹൈക്കോടതി നോട്ടീസയച്ചു.

ലോകായുക്തയിൽ നിന്ന് കേസ് സിബിഐക്ക് കൈമാറണമെന്ന അപേക്ഷ തള്ളിയ സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് ചോദ്യം ചെയ്ത് സ്നേഹമയി കൃഷ്ണ സമർപ്പിച്ച ഹർജിയിലാണു ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. ലോകായുക്ത അന്വേഷണം പക്ഷപാതപരമോ ദുരുദ്ദേശ്യത്തോടെയോ അല്ലെന്ന് വ്യക്തമാക്കി ഫെബ്രുവരിയിൽ കോടതി ഹർജി തള്ളിയിരുന്നു.

ഹർജിക്കാരൻ ആവശ്യപ്പെട്ടതുപോലെ സിബിഐ അന്വേഷണം എല്ലാ പരാതികൾക്കും പരിഹാരമല്ലെന്നും നിലവിലുള്ള അന്വേഷണത്തിന്‍റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യാൻ യാതൊരു കാരണവുമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തുടർന്നാണ് വീണ്ടും കോടതിയെ സമീപിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com