എഐ ജനകീയമാക്കാന്‍ റിലയൻസ്

ജിയോ ബ്രെയിന്‍ എന്നാണ് റിലയന്‍സ് ഇതിന് പേര് നല്‍കിയരിക്കുന്നത്.
Mukesh Ambani to popularize AI (Artificial Intelligence).
എഐ (നിര്‍മിത ബുദ്ധി) ജനകീയവല്‍ക്കരിക്കാന്‍ മുകേഷ് അംബാനി
Updated on

ന‍്യൂഡൽഹി: നിര്‍മിത ബുദ്ധി (എഐ-ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ജനാധിപത്യവല്‍ക്കരിക്കുന്ന വമ്പന്‍ പദ്ധതിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 'എഐ എല്ലായിടത്തും എല്ലാവര്‍ക്കു വേണ്ടിയും' (AI everywhere for everyone ) എന്ന സന്ദേശത്തോടെയാണ് പുതിയ പദ്ധതിക്ക് റിലയന്‍സ് തുടക്കമിടുന്നത്. ഇതുസംബന്ധിച്ച വിഷന്‍ റിലയന്‍സിന്‍റെ 47ാമത് വാര്‍ഷിക പൊതു യോഗത്തില്‍ കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി ഓഹരി ഉടമകളുമായി പങ്കിട്ടു.

എഐ ലൈഫ്‌സൈക്കിളിന്‍റെ സമഗ്രവശങ്ങളും സ്പര്‍ശിക്കുന്ന അത്യാധുനിക സങ്കേതങ്ങളും പ്ലാറ്റ്‌ഫോമുകളുമാണ് ജിയോ വികസിപ്പിച്ചുവരുന്നതെന്ന് അംബാനി വ്യക്തമാക്കി. ജിയോ ബ്രെയിന്‍ എന്നാണ് റിലയന്‍സ് ഇതിന് പേര് നല്‍കിയരിക്കുന്നത്. റിലയന്‍സിനുള്ളില്‍ ജിയോ ബ്രെയിന്‍ പരീക്ഷിച്ച് വിജയിപ്പിച്ച ശേഷം, മികച്ച എഐ സേവനമെന്ന നിലയില്‍ രാജ്യത്തെ മറ്റ് കമ്പനികള്‍ക്കും അത് ലഭ്യമാക്കാനാണ് അംബാനിയുടെ പദ്ധതി.

ഇന്ത്യയിലെ എല്ലാവര്‍ക്കും ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ശക്തമായ എഐ മോഡലുകളും സേവനങ്ങളും വികസിപ്പിക്കുന്നതിന്, യഥാര്‍ത്ഥ ദേശീയ എഐ ഇന്‍ഫ്രാസ്ട്രക്ചറിനുള്ള അടിത്തറ പാകുകയാണ് ജിയോ.

'ഇന്‍ഫ്രാസ്ട്രക്ചര്‍, നെറ്റ്വര്‍ക്കിംഗ്, ഓപ്പറേഷന്‍സ്, സോഫ്റ്റ്വെയര്‍, ഡാറ്റ എന്നിവയില്‍ റിലയന്‍സിന്‍റെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിലൂടെയും ഞങ്ങളുടെ ആഗോള പങ്കാളികളുമായി സഹകരിച്ച്, ലോകത്തിലെ ഏറ്റവും കുറഞ്ഞ എഐ അനുമാന ചെലവ് ഇവിടെ ഇന്ത്യയില്‍ തന്നെ സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് ഇന്ത്യയിലെ എഐ ആപ്ലിക്കേഷനുകള്‍ മറ്റെവിടെയെക്കാളും ചെലവ് കുറഞ്ഞതാക്കി മാറ്റും അംബാനി വിശദീകരിച്ചു.

കണക്റ്റഡ് ഇന്‍റലിജന്‍സ് ഉപയോഗിച്ച് എല്ലാവരിലേക്കും എഐ എത്തിക്കുന്നതിന് ജിയോ എഐ ക്ലൗഡ് വെല്‍ക്കം ഓഫറും അംബാനി പ്രഖ്യാപിച്ചു. എല്ലാ ഡിജിറ്റല്‍ ഉള്ളടക്കങ്ങളും ഡാറ്റയും സുരക്ഷിതമായി സംഭരിക്കാനും ആക്സസ് ചെയ്യാനും 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭ്യമാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com