തമിഴ്നാട്ടിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 4 മരണം | video

ബുധനാഴ്ച ധർമ്മപുരി ജില്ലയിലെ തൊപ്പൂർ ഘട്ട് റോഡിലാണ് അപകടമുണ്ടായത്
അപകടത്തിന്‍റെ സിസിടിവി ദൃശങ്ങൾ
അപകടത്തിന്‍റെ സിസിടിവി ദൃശങ്ങൾ
Updated on

ചെന്നൈ: തമിഴ്നാട്ടിൽ നാലുവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരണപ്പെട്ടു. അപകടത്തിൽ എട്ടുപേർക്ക് പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷവും പരുക്കേറ്റ് ചികിത്സയിലിരിക്കുന്നവർക്ക് 50000 രൂപയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ബുധനാഴ്ച ധർമ്മപുരി ജില്ലയിലെ തൊപ്പൂർ ഘട്ട് റോഡിലാണ് അപകടമുണ്ടായത്. സംഭവത്തിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തുവന്നു. അതവേഗത്തിലെത്തിയ ട്രക്ക് മറ്റൊരു ട്രക്കിലിടിക്കുകയും പിന്നാലെയെത്തിയ വാഹനങ്ങളും അപകടത്തിൽപ്പെടുകയായിരുന്നു

ഇടിയുടെ ആഘാത്തിൽ നിയന്ത്രണം വിട്ട രണ്ടാമത്തെ ട്രക്ക് മുന്നിൽ പോവുകയായിരുന്ന ലോറിയിൽ ഇടിച്ചു. നിയന്ത്രണംവിട്ട ലോറി പാലത്തിൽ നിന്ന് താഴെക്ക് പതിച്ചു. ഇരുവാഹനങ്ങൾക്ക് ഇടയിൽ കുടുങ്ങിയ മറ്റൊരു കാറിന് തീപിടിച്ചതോടെയാണ് അപകടത്തിന്‍റെ വ്യാപ്തി വർധിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com