മുംബൈ പരസ്യ ബോർഡ്‌ അപകടം: ഒളിവിലായിരുന്ന ഉടമ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിൽ

കോടതിയിൽ ഹാജരാക്കുന്നതിനായി ഇയാളെ മുംബൈയിൽ എത്തിച്ചു.
Mumbai billboard accident Owner under crime branch arrest
Mumbai billboard accident Owner under crime branch arrest
Updated on

മുംബൈ: ഘാട്‌കോപ്പറിലെ പരസ്യ ബോർഡ്‌ തകർന്ന് 16 പേർ കൊല്ലപ്പെട്ട സംഭവത്തൽ പരസ്യ ബോർഡ്‌ ഉടമ ഭവഷ് ബിൻഡെ പിടിയിൽ. 3 ദിവസമായി ഇയാൾ പൊലീസിനെ കബളിപ്പിച്ചു മുങ്ങിനടക്കുകയായിരുന്നു. ഉദയ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്ത് ഇയാളെ കോടതിയിൽ ഹാജരാക്കുന്നതിനായി മുംബൈയിൽ എത്തിച്ചു. ഇയാളെ പിടികൂടാൻ എട്ടിലധികം സംഘങ്ങളെയാണ് പൊലീസ് രൂപീകരിച്ചിരുന്നത്. മുംബൈ പൊലീസിൻ്റെ രഹസ്യ ഓപ്പറേഷനിലൂടെയാണ് പ്രതിയെ പിടികൂടിയത് എന്നാണ് വിവരം.

പൊലീസ് നടപടിയെക്കുറിച്ച് അറിഞ്ഞ ഭാവേഷ് ഭിൻഡെ ആദ്യം ലോണാവാലയിലേക്ക് രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പിന്നീട് മുംബൈ താനെയിലേക്ക് തിരിച്ചെത്തിയ ഇയാൾ തെട്ടടുത്ത ദിവസം അഹമ്മദാബാദിലേക്കും പോയി.ഒടുവിൽ ഉദയ്പൂരിൽ എത്തുകയും ഒരു ഹോട്ടലിൽ അഭയം തേടുകയും ചെയ്തു. ഇവിടെവച്ച് മുംബൈ ക്രൈംബ്രാഞ്ച് രഹസ്യമായി പിന്തുടർന്ന് ഇന്നലെ രാത്രി പിടികൂടുകയുമായിരുന്നു.

മേയ് 13നായിരുന്നു മുംബൈയിൽ പരസ്യബോർഡ് വീണ് 16 പേരുടെ ജീവനുകൾ നഷ്ട്ടപെട്ടത്. അപകടത്തിൽ 80 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ശക്തമായ പൊടി കാറ്റും മഴയും ആയിരുന്നു ബോർഡ്‌ നിലം പതിക്കാൻ ഇടയാക്കിയത്. അനുവദനീയമായ പരമാവധി വലുപ്പത്തേക്കാൾ 9 മടങ്ങ് കൂടുതലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭവേഷ് ഭിന്ദേയ്ക്കെതിരെ ഐ പി സി സെക്ഷൻ 304, 338, 337 എന്നീ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com