മുംബൈയിൽ ജനുവരി 18 വരെ നിരോധനാജ്ഞ

നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചുകൊണ്ടാണ് ഉത്തരവ്.
Mumbai police imposed 144 till January 18
Mumbai police imposed 144 till January 18

മുംബൈ: മുംബൈയിൽ ജനുവരി വരെ 144 ഏർപ്പെടുത്തി. ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ ഏജൻസികളിൽ നിന്ന് വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 144 ഏർപ്പെടുത്തിയത്. 2023 ഡിസംബർ 20 മുതൽ ജനുവരി 18 വരെ മുംബൈ പൊലീസ് പ്രതിരോധ ഉത്തരവുകൾ ഏർപ്പെടുത്തിയിട്ടുള്ളത്.

ഡ്രോണുകൾ, റിമോട്ട് നിയന്ത്രിത മൈക്രോ ലൈറ്റ് എയർക്രാഫ്റ്റുകൾ, പാരാ ഗ്ലൈഡറുകൾ തുടങ്ങിയവ ഭീകരർ/ദേശവിരുദ്ധ ഘടകങ്ങൾ ഉപയോഗിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രതിരോധ നിർദേശം ആവശ്യമായി വന്നതെന്ന് പൊലീസ് വിശദീകരിച്ചു. ന്യൂ ഇയർ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ഇത് നടപ്പിലാക്കുന്നതെങ്കിലും ആഘോഷങ്ങളെ ബാധിക്കില്ലെന്ന് ബോംബെ കാത്തലിക് സഭയിലെ ഡോൾഫി ഡിസൂസ പറഞ്ഞു.

നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചുകൊണ്ടാണ് ഉത്തരവ്. മുംബൈ പോലീസിന്റെ വ്യോമ നിരീക്ഷണമോ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ രേഖാമൂലമുള്ള പ്രത്യേക അനുമതിയോ ഒഴികെ, ഡ്രോണുകൾ, റിമോട്ട് നിയന്ത്രിത മൈക്രോ-ലൈറ്റ് എയർക്രാഫ്റ്റുകൾ, പാരാ-ഗ്ലൈഡറുകൾ, പാരാ മോട്ടോറുകൾ, ഹാൻഡ് ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ മുതലായവയുടെ പറക്കൽ നിരോധിച്ചിരിക്കുന്നു. ഉത്തരവ് ലംഘിക്കുന്നവർക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188-ാം വകുപ്പ് പ്രകാരം ശിക്ഷ ലഭിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. നേരത്തെയും നഗരത്തിൽ 144 സെക്ഷൻ ഏർപ്പെടുത്തിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com