മുംബൈ ഭീകരാക്രമണ കേസ്: പ്രതി തഹാവൂർ റാണയെ ഇന്ത‍്യയ്ക്ക് കൈമാറണമെന്ന് അമെരിക്കൻ കോടതി

2008 നവംബർ 26ൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ 6 അമേരിക്കന്‍ പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു.
Mumbai terror attack case: American court to extradite Tahavoor Rana to India
തഹാവൂർ റാണ
Updated on

വാഷിംഗ്ടൺ: പാകിസ്ഥാൻ വംശജനും മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയുമായ തഹാവൂർ റാണയെ ഇന്ത‍്യയ്‌ക്ക് കൈമാറണമെന്ന് അമെരിക്കൻ കോടതി. കുറ്റവാളികളെ കൈമാറുന്നതിനുള്ള ഇന്ത‍്യ- അമെരിക്ക കരാർ പ്രകാരമാണ് റാണയെ ഇന്ത‍്യയ്‌ക്ക് കൈമാറാൻ അമെരിക്കൻ കോടതി അനുമതി നൽകിയത്. 63 കാരനായ തഹാവൂർ റാണ 2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളെ ഇന്ത‍്യയ്‌ക്ക് കൈമാറണമെന്ന അമെരിക്കൻ കോടതി വിധിക്കെതിരെ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്‌തിരുന്നു. റാണ സമർപ്പിച്ച അപ്പീൽ കാലിഫോർണിയയിലെ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി തള്ളി.

മുംബൈ ഭീകരാക്രമണത്തിൽ റാണയ്ക്കുള്ള പങ്ക് ചൂണ്ടിക്കാട്ടിയാണ് ഇന്ത‍്യ അമെരിക്കയെ സമീപിച്ചത്. തുടർന്ന് റാണയെ വിശദമായി ചോദ‍്യം ചെയ്യാൻ ഇന്ത‍്യയ്‌ക്ക് കൈമാറാൻ ആവശ‍്യപെട്ടു. ഇന്ത്യയും അമെരിക്കയും തമ്മിലുള്ള കുറ്റവാളികളെ കൈമാറൽ ഉടമ്പടിയുടെ പരിധിയിൽ വരുന്നതാണ് റാണയുടെ കുറ്റം എന്ന് സമിതി വിലയിരുത്തി.2008 നവംബർ 26ൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ 6 അമേരിക്കന്‍ പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു.

ഗൂഡാലോചന കുറ്റത്തിന് അറസ്‌റ്റിലായ റാണ 14 വർഷം തടവുശിക്ഷയ്‌ക്കു വിധിക്കപെട്ട് ജയിലിലായിരുന്നു. പാ്ക്ക് ഭീകര സംഘടനകളായ ലഷ്കറെ തയിബ, ഹർക്കത്തുൽ മുജാഹിദീൻ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ അന്ന്വേഷണം നേരിടുന്നത്. റാണയെ ഇന്ത‍്യയ്‌ക്ക് വിട്ടു കിട്ടിയാൽ മുംബൈ ഭീകരാക്രമണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായേക്കും. അതേസമയം ഇതേകേസിൽ വിചാരണ നേരിട്ട പാക്ക് ഭീകരന്‍ അജ്‌മൽ കസബിനെ 2012 ൽ തൂക്കിലേറ്റിയിരുന്നു.

Trending

No stories found.

Latest News

No stories found.