
file image
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ജൂലൈ ഒൻപത് വരെയാണ് കസ്റ്റഡി കലാവധി നീട്ടിയിരിക്കുന്നത്. വിഡിയൊ കോൺഫറൻസിലൂടെയാണ് റാണയെ കോടതിയിൽ ഹാജരാക്കിയത്. പട്യാല കോടതിയാണ് ഹർജി പരിഗണിച്ചത്.
റാണയ്ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ഇക്കാര്യത്തിൽ തിഹാർ ജയിൽ അധികൃതരോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.