വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജിയിൽ മുനമ്പം വിഷയം ഉന്നയിച്ച് മുസ്ലിം ലീഗ്

മുസ്ലീം ലീഗ് വ്യക്തിനിയമ ബോർഡിനു വേണ്ടി ജനറൽ സെക്രട്ടറി മൗലാനാ മുഹമ്മദ് ഫസലുരഹീം മുജാദിദ് ആണ് ഹർജി സമർപ്പിച്ചത്
munambam land dispute muslim league supreme court waqf amendment bill

വഖഫ് നിയമഭേദഗതിക്കെതിരായ ഹർജിയിൽ മുനമ്പം വിഷയം ഉന്നയിച്ച് മുസ്ലീം ലീഗ്

file image

Updated on

ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരേ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ മുനമ്പം വിഷയം ഉന്നയിച്ച് മുസ്ലിം ലീഗ്. മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയിറക്കരുതെന്നതാണ് ലീഗിന്‍റെ നിലപാടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

വഖഫ് നിയമഭേദഗതിയിലൂടെ മുനമ്പം പ്രശ്നത്തിന് പരിഹാരമാവുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും, പ്രശ്നപരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നുവെന്നും മുസ്ലിം ലീഗ് വ്യക്തമാക്കുന്നു.

ഇതുവരെ ലീഗിന്‍റെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിനായി നടത്തിയ ശ്രമങ്ങൾ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നിയമമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ലീഗിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com