murder case accused shot dead in bihar

ബിഹാറിൽ കൊലക്കേസ് പ്രതിയെ വെടിവച്ച് കൊന്നു

representative image

ബിഹാറിൽ കൊലക്കേസ് പ്രതിയെ വെടിവച്ച് കൊന്നു

അടുത്തിടെയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയതെന്ന് പൊലീസ്
Published on

സമസ്തിപൂർ: ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ കൊലക്കേസ് പ്രതിയെ അജ്ഞാതർ വെടിവച്ചു കൊന്നു. 22 വയസുകാരനായ സുമിത് കുമാർ (ഗുഡ്ഡു) എന്ന പ്രതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നിൽ ആരെന്നതിൽ വ്യക്തതയില്ലെന്ന് പൊലീസ് അറിയിച്ചു.

പെത്തിയ ബസാർ പ്രദേശത്ത് വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. പ്രതിയെ ഉടനെ അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു എന്ന് പൊലീസ് അറയിച്ചു.

കൊലക്കേസ് പ്രതിയായ ഇയാൾ അടുത്തിടെയാണ് ജാമ്യത്തിലറങ്ങിയത്. വ്യക്തിപരമായ ശത്രുതയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും കൂടുതൽ വ്യക്തത വരാന്‍ അന്വേഷണം നടത്തുമെന്നും അഡീഷണൽ പൊലീസ് സൂപ്രണ്ട് (എഎസ്പി) സഞ്ജയ് കുമാർ പാണ്ഡെ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com