ഗായകൻ സുബിൻ ഗാർഗിന്‍റെ മരണം; പ്രതികളായ രണ്ട് പേർക്ക് ജാമ‍്യം നൽകിയതിനെതിരേ സുപ്രീം കോടതിയെ സമീപിക്കാൻ അസം സർക്കാർ

ഡിജിപി മുന്ന പ്രസാദ് ഗുപ്ത ഇക്കാര‍്യം സ്ഥിരീകരിച്ചിട്ടുണ്ട്
musician zubeen garg death case updates

സുബിൻ ഗാർഗ്

Updated on: 

ഗോഹട്ടി: പ്രശസ്ത ഇന്ത‍്യൻ ഗായകൻ സുബിൻ ഗാർഗിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ 7 പേരിൽ രണ്ട് പേർക്ക് ജാമ‍്യം നൽകിയ ഗോഹട്ടി ഹൈക്കോടതിയുടെ നടപടിക്കെതിരേ അസം സർക്കാർ സുപ്രീം കോടതിയെ സമീപിക്കും.

ഡിജിപി മുന്ന പ്രസാദ് ഗുപ്ത ഇക്കാര‍്യം സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ വിചാരണ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ 134 സാക്ഷികളെ വിസ്തരിച്ചുവെന്നും മുന്ന പ്രസാദ് ഗുപ്ത പറഞ്ഞു. സുബിന്‍റെ ഗായക സംഘത്തിലുണ്ടായിരുന്ന അമൃത്പ്രവ മഹന്ത, അസം പൊലീസ് ഡിഎസ്പിയുമായ സന്ദിപോൺ ഗാർഗ് എന്നിവർക്കാണ് ഗോഹട്ടി ഹൈക്കോടതി ജാമ‍്യം നൽകിയത്.

രാജേഷ് മജുംദാറിന്‍റെ അധ‍്യക്ഷതയിലുള്ള സിംഗിൾ ബെഞ്ചിന്‍റേതായിരുന്നു നടപടി. കേസിൽ ആദ‍്യമായി ജാമ‍്യം ലഭിച്ച പ്രതിയാണ് അമൃത്ര്‌പ്രവ മഹന്ത. സുബിൻ ഗാർഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് നീണ്ട ചോദ‍്യം ചെയ്യലിനൊടുവിൽ 2025ലാണ് ഇവരെ കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സിംഗപ്പൂരിൽ വച്ച് സ്കൂബ ഡൈവിങ്ങിനിടെ ശ്വാസതടസം നേരിട്ടാണ് സുബിൻ ഗാർഗ് മരണപ്പെട്ടതെന്നാണ് ആദ‍്യം പുറത്തുവന്ന റിപ്പോർട്ടുകൾ.

logo
Metro Vaartha
www.metrovaartha.com