മുസ്ലിം പുരുഷന്മാർക്ക് ഒരേസമയം 4 ഭാര്യമാർ വരെയാകാം: ഹൈക്കോടതി

മൂന്നാം വിവാഹമായതിനാൽ അധികൃതര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന അപേക്ഷ തള്ളുകയായിരുന്നു.
muslim-men-four-marriages-permitted-Bombay-hc
മുസ്ലിം പുരുഷന്മാർക്ക് ഒരേസമയം 4 ഭാര്യമാർ വരെയാകാം: ഹൈക്കോടതി
Updated on

മുംബൈ: മുസ്ലിം വ്യക്തി നിയമങ്ങൾ ഒന്നിലധികം വിവാഹങ്ങൾ അനുവദിക്കുന്നതിനാൽ മുസ്ലിം പുരുഷന് ഒന്നിൽ കൂടുതൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി. മൂന്നാം ഭാര്യയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.

അൾജീരിയയിൽ നിന്നുള്ള ഒരു യുവതിയുമായുള്ള തന്‍റെ മൂന്നാം വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഹര്‍ജിക്കാരന്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരെ സമീപിച്ചത്. മൂന്നാം വിവാഹമായതിനാൽ അധികൃതര്‍ അപേക്ഷ തള്ളുകയായിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ‌ഹര്‍ജിയിലെ ആവശ്യം ചൂണ്ടിക്കാട്ടിയാണ് ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

മഹാരാഷ്ട്ര മാര്യേജ് ആക്ട് പ്രകാരം, ഒരു വിവാഹം മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ എന്നു ചൂണ്ടിക്കാട്ടിയാണ്, മുനിസിപ്പല്‍ അധികൃതര്‍ വിവാഹം രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചത്. എന്നാൽ ഇത് "തികച്ചും തെറ്റിദ്ധാരണ" എന്ന് വിശേഷിപ്പിച്ച ബെഞ്ച് മുസ്ലിം വ്യക്തി നിയമം അനുസരിച്ച് ഒരേസമയം 4 വിവാഹങ്ങള്‍ വരെ ആവാമെന്നും വിവാഹ രജിസ്‌ട്രേഷന്‍ നിയമത്തില്‍ ഇതു പരിഗണിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു .അതേസമയം, ഹർജിക്കാരന്‍റെ രണ്ടാം ഭാര്യയുമായുള്ള വിവാഹം ഇതേ അധികൃതര്‍ രണ്ടാം ഭാര്യയുമായി വിവാഹം രജിസ്റ്റർ ചെയ്തതായും കണ്ടെത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com